ETV Bharat / international

ഭീകരാക്രമണം: പാക് പങ്കിന് തെളിവില്ല, ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കും: ഇമ്രാൻ ഖാൻ - പാക് പങ്കിന് തെളിവില്ല

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനല്ല. ചര്‍ച്ചകളിലൂടെ വിവേകപൂര്‍ണമായി പ്രശ്നം പരിഹരിക്കണം.

ഫയൽ ചിത്രം
author img

By

Published : Feb 19, 2019, 5:20 PM IST

40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ അരോപണം തള്ളി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഘാന്‍ രംഗത്ത്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്കിന് തെളിവില്ല. വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കും. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദി. ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

പാകിസ്ഥാന്‍റെ മണ്ണിൽ നിന്നുള്ള ആരും അക്രമം പടര്‍ത്തരുതെന്നത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണ്. തെളിവ് കൈമാറിയാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കും. പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കും. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. ഇന്ത്യ വിവേകത്തോടെ പെരുമാറണം. ജൂറിയും ജഡ്ജിയും സ്വയം ആകാൻ ഇന്ത്യ ശ്രമിക്കരുതെന്നും കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.

Intro:Body:

അടിച്ചാൽ തിരിച്ചടിക്കുമെന്ന് ഇമ്രാൻഖാൻ; പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണം പാകിസ്ഥാൻ തള്ളി

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാൻറെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിൻറെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. ഇന്ത്യ വിവേകത്തോടെ പെരുമാറണം. ജൂറിയും ജഡ്ജിയും സ്വയം ആകാൻ ഇന്ത്യ ശ്രമിക്കരുതെന്നും കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.