ദുബായ്: യുഎഇയിൽ നിന്നും മടങ്ങി വരുന്നതിനായി 32000 ൽ അധികം ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ 32000 ൽ അധികം രജിസ്ട്രേഷനുകൾ ലഭിച്ചതായി ദുബായിലെ കോൺസൽ ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും രജിസ്ട്രേഷൻ സ്വീകരിക്കുന്നതായി അറിയിച്ചത്. രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ സൈറ്റിൽ സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത്. മുൻഗണന അനുസരിച്ചാകും പ്രവാസികളുടെ മടങ്ങി വരവ്. ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾ, രോഗികൾ, ഗർഭിണികൾ, വൃദ്ധർ, ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ എന്നവർക്കാകും പ്രഥമ പരിഗണന ലഭിക്കുക.
പ്രവാസികളുടെ മടങ്ങി വരവ്; 32000 പേർ രജിസ്റ്റർ ചെയ്തു - ദുബായ്
ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾ, രോഗികൾ, ഗർഭിണികൾ, വൃദ്ധർ, ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ എന്നവർക്കാകും പ്രഥമ പരിഗണന ലഭിക്കുക.