ETV Bharat / bharat

ഐഎസ്‌ഐഎസ്‌ റിക്രൂട്ട്‌മെന്‍റ്‌ കേസ്‌; ബെംഗളൂരു സ്വദേശി അറസ്റ്റിൽ - bengaluru

മുസ്‌ലിം യുവാക്കളെ ഖുറാൻ സർക്കിൾ ഗ്രൂപ്പിൽ നിന്ന് റിക്രൂട്ട് ചെയ്യുകയും നിയമവിരുദ്ധമായി സിറിയയില്‍ ഐഎസിൽ ചേര്‍ക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.

NIA  NIA arrest  recruitment  ISIS  എന്‍ഐഎ  റിക്രൂട്ട്‌മെന്‍റ്‌  ബെംഗളൂരു  എൻഐഎ കേസ്  മുസ്ലീം  isis recruitment  syria  bengaluru  banglore
ഐഎസ്‌ഐഎസ്‌ റിക്രൂട്ട്‌മെന്‍റ്‌ കേസ്‌; ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയില്‍
author img

By

Published : Oct 25, 2021, 9:07 AM IST

Updated : Oct 25, 2021, 11:28 AM IST

ബെംഗളൂരു : എൻഐഎ കേസിൽ പ്രതിയായ മുഹമ്മദ് തൗഖിർ മഹമൂദിനെ ദേശീയ അന്വേഷണ ഏജൻസി അറസ്‌റ്റ്‌ ചെയ്‌തു. 33 കാരനായ മഹമൂദ് ബെംഗളൂരു സ്വദേശിയാണ്. മുസ്‌ലിം യുവാക്കളെ ഖുറാൻ സർക്കിൾ ഗ്രൂപ്പിൽ നിന്ന് റിക്രൂട്ട് ചെയ്യുകയും നിയമവിരുദ്ധമായി സിറിയയില്‍ ഐഎസിൽ ചേര്‍ക്കുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.

സുഹബ് ഹമീദ് എന്ന ഷക്കീൽ മന്ന, ഇർഫാൻ നസീർ, മൊഹമ്മദ് ഷിഹാബ് എന്നിരെ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 120 ബി, 125, യു എ (പി) ആക്‌ട്‌ സെക്ഷൻ 17, 18 & 18 ബി എന്നിവ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഭീകര സംഘടനകളായ ഐഎസ്‌ഐഎസ്‌, ഐഎസ്‌ഐഎല്‍, ദാഇഷ് എന്നിവയുമായും ഇവര്‍ക്ക്‌ ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു.

ALSO READ : അഫ്‌ഗാനിൽ കുടുങ്ങിയ ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കത്ത്

2013-ൽ മുഹമ്മദ് തൗഖിർ മഹ്മൂദും തന്‍റെ കൂട്ടാളിയും ദാഇഷ് നേതൃത്വവുമായി ബന്ധപ്പെടാൻ അനധികൃതമായി സിറിയ സന്ദർശിക്കുകയും ഇന്ത്യൻ മുസ്‌ലിങ്ങളുടെ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

ALSO READ : ചൈനയില്‍ വീണ്ടും കൊവിഡ്‌ പടരുന്നു ; ആശങ്ക

Last Updated : Oct 25, 2021, 11:28 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.