ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചു. വാക്‌സിൻ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ഒഴിവാക്കാനാണ് പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചതെന്ന് ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
ആവേശകരമായ നിമിഷം എന്നും വ്യക്തിപരമായ മാതൃക എന്നുമാണ് വാക്‌സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളിൽ തത്സമയമാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.