ETV Bharat / international

ഇസ്രയേൽ - പലസ്‌തീൻ വെടിനിർത്തൽ കരാർ അംഗീകരിച്ചു

author img

By

Published : May 21, 2021, 7:31 AM IST

Updated : May 21, 2021, 9:56 AM IST

ഈജിപ്‌ത് മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചതായി സെക്യൂരിറ്റ് ക്യാബിനറ്റ് യോഗത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.

israel palestine war  netanyahu  benjamin netanyahu  hamas  gaza strip  egypt  ഇസ്രയേൽ പലസ്‌തീൻ സംഘർഷം  ഇസ്രയേൽ പലസ്‌തീൻ സംഘർഷം വാർത്ത  ഈജിപ്‌ത് നിർദേശങ്ങൾ അംഗീകരിച്ച് സെക്യൂരിറ്റ് ക്യാബിനറ്റ്  ഈജിപ്‌ത് നിർദേശങ്ങൾ അംഗീകരിച്ചു  നെതന്യാഹു  സംഘർഷത്തിന് അയവ്  ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിന് അയവ്  ഗാസ സ്‌ട്രിപ്‌  വെസ്റ്റ് ബാങ്ക്  ഇസ്രയേൽ  ഈജിപ്‌ത് നിർദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ  സെക്യൂരിറ്റ് ക്യാബിനറ്റ്  Israel and Hamas announced a cease-fire  Israel and Hamas announced a cease-fire news
ഇസ്രയേൽ പലസ്‌തീൻ വെടിനിർത്തൽ കരാർ അംഗീകരിച്ചു

ജെറുസലേം: ഇസ്രയേലും പലസ്‌തീനും വെടിനിർത്തൽ കരാർ അംഗീകരിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷാവസ്ഥത്ത് ഇതോടെ അയവു വന്നു. ഈജിപ്‌ത് മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചതായി സെക്യൂരിറ്റ് ക്യാബിനറ്റ് യോഗത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ഈ തീരുമാനത്തെ ആദരിക്കുന്നുവെന്ന് ഹമാസും പ്രതികരിച്ചു.

പ്രഖ്യാപനത്തിന് മൂന്ന് മണിക്കൂറിന് ശേഷം കരാർ നിലവിൽ വരുമെന്ന് ഈജിപ്‌ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. എകകണ്‌ഠമായി തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ഇനി സംഭവിക്കാൻ പോകുന്നതാകും ക്യാമ്പയിനിന്‍റെ ഭാവി നിർണയിക്കുന്നതെന്ന് രാഷ്‌ട്രീയ നേതാക്കൾ പ്രതികരിച്ചു.

ഇസ്രയേൽ -പലസ്‌തീൻ സംഘർഷങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ 256 പോരോളം പേർ കൊല്ലപ്പെട്ടിരുന്നു. ഗസ, വെസ്റ്റ്ബാങ്ക്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ഇതുവരെ 69 കുട്ടികൾ ഉൾപ്പെടെ 256 പേരാണ് മരിച്ചതെന്നും ആയിരത്തോളം പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. 58,000 പലസ്തീനികളോളം വീടുകൾ വിട്ട് പലായനം ചെയ്തിട്ടുണ്ട്. ഹമാസിനെതിരെ ഇസ്രയേൽ നിരവധി വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇസ്രയേൽ നഗരങ്ങളിലേക്ക് 4,000 റോക്കറ്റുകളാണ് ഹമാസ് പ്രയോഗിക്കപ്പെട്ടത്.

READ MORE: സംഘർഷഭരിതമായി മിഡിൽ ഈസ്റ്റ്; സംഘർഷങ്ങളിൽ 256 പേർ മരിച്ചെന്ന് യുഎൻ

ഇരുപതുലക്ഷത്തിലേറെ പലസ്‌തീന്‍കാര്‍ പാര്‍ക്കുന്ന ഗസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസും ഇസ്രയേല്‍ സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നിരുന്നത്. കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയിലേക്കുള്ള പ്രധാനകവാടം അടച്ച് റമദാൻ കാലത്തെ പലസ്‌തീന്‍കാരുടെ ഒത്തുകൂടല്‍ ഇസ്രയേല്‍ തടഞ്ഞതിനെ തുടർന്നാണ് സംഘര്‍ഷം ആരംഭിച്ചത്.

2014ല്‍ ഹമാസും ഇസ്രയേല്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തിനുശേഷം പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. അന്ന് ഏഴാഴ്ച നീണ്ട ഏറ്റുമുട്ടല്‍ ഒടുങ്ങിയപ്പോള്‍ 2,300 ജീവനുകള്‍ നഷ്‌ടമായി. പതിവുപോലെ അതില്‍ മഹാഭൂരിപക്ഷവും പലസ്‌തീന്‍കാരായിരുന്നു.

READ MORE: ഇസ്രയേൽ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 61 കുട്ടികള്‍ ഉള്‍പ്പടെ 212 പലസ്‌തീനികള്‍

Last Updated : May 21, 2021, 9:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.