ETV Bharat / international

ഇസ്രയേൽ - ഗാസ സംഘർഷം:  28 പേർ കൊല്ലപ്പെട്ടു

ഈജിപ്ത്- യുഎൻ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഇസ്രയേൽ- ഗാസ സംഘർഷം:  28 പേർ കൊല്ലപ്പെട്ടു
author img

By

Published : May 6, 2019, 8:05 AM IST

ഇസ്രായേൽ: രണ്ട് ദിവസങ്ങളായി നടന്ന സംഘർഷങ്ങളിൽ ഇസ്രയേലിലും ഗാസയിലുമായി 28 പേർ കൊല്ലപ്പെട്ടു. 24 പലസ്തീൻകാരും നാല് ഇസ്രയേല്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. ഇരുരാജ്യങ്ങളിലും നിരവധി പേർക്ക് പരിക്കേറ്റു. ഈജിപ്ത്- യുഎൻ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടക്കുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഗാസയിൽ നിന്ന് 600 ൽ അധികം റോക്കറ്റ് ആക്രമണമുണ്ടായതായി ഇസ്രയേൽ സേന അറിയിച്ചതിനെ തുടർന്നാണ് ഗാസക്കെതിരെ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്. ഗാസയിൽ ഇസ്രയേലിന്‍റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പലസ്തീൻ യുവാവ് ഇസ്രയേൽ സേനയ്ക്കു നേരെ വെടിയുതിർത്തതാണ് ഏറ്റുമുട്ടലായി വഴിവച്ചത്. ഇതോടെ കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ തെരഞ്ഞെടുപ്പിന് മുമ്പ് യുഎന്നും ഈജിപ്തും മധ്യസ്ഥരായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടു. ഇസ്രയേലും ഗാസ തീവ്രവാദികളും തമ്മിൽ 2008നു ശേഷം മൂന്ന് യുദ്ധങ്ങൾ നടന്നു. ഒരാഴ്ചയ്ക്കിടെ നടത്തിയ ആക്രമണത്തില്‍ 220 പേരോളം പേർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ട കണക്ക്.

Intro:Body:

https://www.aninews.in/news/world/middle-east/israel-gaza-conflict-death-toll-surges-on-both-sides20190506062045/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.