ജറുസലേം : കൊവിഡിനും അതിന്‍റെ വകഭേദമായ ഒമിക്രോണിനും പിന്നാലെ ഫ്ലൊറോണ രോഗബാധയും. കൊറോണയുടെയും ഫ്ലൂ അഥവ ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയുടെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇസ്രയേലിലാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കൊവിഡിനെതിരെ ഇസ്രയേലിൽ നാലാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇത് കൊവിഡ് വകഭേദമല്ലെന്നും രണ്ട് വൈറസുകൾ ഒരേസമയം ശരീരത്തിൽ പ്രവേശിക്കുന്ന പുതിയ രോഗാവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.
-
#BREAKING: #Israel records first case of #florona disease, a double infection of #COVID19 and influenza: Al-Arabiya https://t.co/PTTLP4n0rS pic.twitter.com/mYpgnG8ZE1
— Arab News (@arabnews) December 31, 2021 " class="align-text-top noRightClick twitterSection" data="
">#BREAKING: #Israel records first case of #florona disease, a double infection of #COVID19 and influenza: Al-Arabiya https://t.co/PTTLP4n0rS pic.twitter.com/mYpgnG8ZE1
— Arab News (@arabnews) December 31, 2021#BREAKING: #Israel records first case of #florona disease, a double infection of #COVID19 and influenza: Al-Arabiya https://t.co/PTTLP4n0rS pic.twitter.com/mYpgnG8ZE1
— Arab News (@arabnews) December 31, 2021
ALSO READ: പുതുവര്‍ഷത്തില്‍ കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനവുണ്ട്. രണ്ട് വൈറസുകളും ഒരേ സമയം മനുഷ്യശരീരത്തെ ബാധിക്കുന്നതിനാൽ ഫ്ലൊറോണ രോഗപ്രതിരോധവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചയെ സൂചിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് വകഭേദമല്ലാത്തതിനാൽ തന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫ്ലൊറോണയിൽ വിശദമായ പഠനം നടത്തിവരികയാണെന്നും ഇസ്രയേൽ അറിയിച്ചു. നേരത്തേ യുകെയിലും യുഎസിലുമായി ഒമിക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണും സ്ഥിരീകരിച്ചിരുന്നു.