ബാഗ്ദാദ്: ആസാദ് അല്‍ ഈദാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കുന്നതിനേക്കാള്‍ താന്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് ഇറാഖ് പ്രസിഡന്‍റ് ബര്‍ഹാം സാലിഹ്. ആസാദ് അല്‍ ഈദാനിക്കെതിരെ ഉയരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. ഈദാനിയെ മത്സര രംഗത്ത് നിന്നും മാറ്റിയാല്‍ മാത്രമെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂവെന്ന് ബര്‍ഹാം പറഞ്ഞു.
ഇറാഖ് നഗരമായ ബസ്രയിലെ ഗവര്‍ണറായിരുന്നു ആസാദ് അല്‍ ഈദാനി. അടുത്തിടെ നടന്ന പ്രതിഷേധങ്ങളില്‍ അദ്ദേഹം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന് ഒരു വിഭാഗം പ്രക്ഷോഭകര്‍ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധക്കാര്‍ രംഗത്ത് എത്തിയതോടെയാണ് സാലിഹിന്‍റെ പ്രസ്താവന.
ആസാദ് അല്‍ ഈദാനിക്കെതിരെ പ്രസിഡന്‍റ് രംഗത്ത് എത്തിയതോടെ ഇറാഖ് പാര്‍ലമെന്‍റ് സമ്മേളനം ഒരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവച്ചു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളാണ് മുന്‍ പ്രധാനമന്ത്രിയായിരുന്ന അബ്ദുല്‍ അഹദിയുടെ രാജിയിലേക്ക് നയിച്ചത്. പ്രതിഷേധത്തില്‍ 496 പേര്‍ കൊല്ലപ്പെടുകയും 1700ലെറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.