ബെയ്‌റൂട്ട്: രാജ്യത്തെ വിദേശ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌ത് ഇറാഖിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ . ഇറാഖിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസിനെ പ്രേരിപ്പിക്കുക എന്നതാണ് പ്രമേയത്തിന്‍റെ പ്രധാന ലക്ഷ്യം. ഇറാഖിനകത്ത് ഇറാനിയൻ ജനറൽ ഖാസെം സുലൈമാനിയെ വധിച്ച യുഎസ് വ്യോമാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് വോട്ടെടുപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനായി നാല് വർഷം മുമ്പ് അമേരിക്ക ഇറാഖിലേക്ക് സൈന്യത്തെ അയച്ച കരാർ അവസാനിപ്പിക്കണമെന്ന് പ്രത്യേക പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം സീറ്റുകളുള്ള പാർലമെന്‍റിലെ മിക്ക ഷിയാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. കരാർ നിർത്തലാക്കുന്നതിനെ എതിർക്കുന്നതിനാൽ സുന്നി വിഭാഗത്തില്‍ ഉള്ളവരും കുർദിഷ് നിയമസഭാംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
യുഎസ് സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കാൻ വോട്ടെടുപ്പ് നടത്തി ഇറാഖ് പാർലമെന്‍റ്
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനായി നാല് വർഷം മുമ്പ് അമേരിക്ക ഇറാഖിലേക്ക് സൈന്യത്തെ അയച്ച കരാർ അവസാനിപ്പിക്കണമെന്ന് പ്രത്യേക പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം സീറ്റുകളുള്ള പാർലമെന്‍റിലെ മിക്ക ഷിയാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു
ബെയ്‌റൂട്ട്: രാജ്യത്തെ വിദേശ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌ത് ഇറാഖിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ . ഇറാഖിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന അയ്യായിരത്തോളം അമേരിക്കൻ സൈനികരെ പിൻവലിക്കാൻ യുഎസിനെ പ്രേരിപ്പിക്കുക എന്നതാണ് പ്രമേയത്തിന്‍റെ പ്രധാന ലക്ഷ്യം. ഇറാഖിനകത്ത് ഇറാനിയൻ ജനറൽ ഖാസെം സുലൈമാനിയെ വധിച്ച യുഎസ് വ്യോമാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് വോട്ടെടുപ്പ്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ പോരാട്ടത്തിൽ സഹായിക്കുന്നതിനായി നാല് വർഷം മുമ്പ് അമേരിക്ക ഇറാഖിലേക്ക് സൈന്യത്തെ അയച്ച കരാർ അവസാനിപ്പിക്കണമെന്ന് പ്രത്യേക പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം സീറ്റുകളുള്ള പാർലമെന്‍റിലെ മിക്ക ഷിയാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. കരാർ നിർത്തലാക്കുന്നതിനെ എതിർക്കുന്നതിനാൽ സുന്നി വിഭാഗത്തില്‍ ഉള്ളവരും കുർദിഷ് നിയമസഭാംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
https://www.etvbharat.com/english/national/international/middle-east/iraq-parliament-votes-to-expel-us-military/na20200105205052387
Conclusion: