ടെഹ്‌റാൻ: ഇറാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 53,183 ആയി. 3,294 പേരാണ് മരിച്ചത്. 17,935 പേർക്ക് രോഗം ഭേദമായി. എന്നാൽ 4,035 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇറാനിൽ നിന്നും ജർമനിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചതായി ഇറാൻ എയർ അറിയിച്ചു. അടുത്തിടെ ജർമനി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് ഇറാന്‍റെ തീരുമാനം.
തുർക്കിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,921 ആയി. 425 പേർ മരിക്കുകയും, 484 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തു. കൊവിഡ് വ്യാപനം തടയുന്നതിനായി 20 വയസിന് താഴെയുള്ളവർക്ക് തുർക്കിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ശ്വാസകോശസംബന്ധമായ രോഗങ്ങൾ വ്യാപിക്കുന്നതുമൂലം 30 പ്രധാന പ്രവിശ്യകളിലേക്കും ബ്ലാക്ക് സീ പ്രവിശ്യയായ സോംഗുൽദാക്കിലേക്കും വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.