ടെഹ്‌റാന്‍: ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പൽ 'ഖാർക്ക്' ഒമാന്‍ ഉൾക്കടലില്‍ തീപിടിച്ച് മുങ്ങി.ടെഹ്റാനിൽ നിന്ന് തെക്കുകിഴക്ക് 1270 കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബുധനാഴ്ച പുലർച്ചെ 2.25ഓടെയാണ് കപ്പൽ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. തീയണക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചിരുന്നില്ല. കപ്പൽ മുങ്ങുന്ന ചിത്രങ്ങൾ ഇറാനിയൻ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Also………….കൊളംബോ തീരത്ത് തീപിടിച്ച കപ്പല്‍ കരയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കപ്പലിൽ തീപിടിത്തമുണ്ടാകുന്നത്. 20 മണിക്കൂറോളം തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. ബുധനാഴ്ച പുലർച്ചെയോടെ കപ്പൽ മുങ്ങുകയായിരുന്നു. എല്ലാ ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി.
അതേസമയം പരിശീലന കപ്പലാണ് മുങ്ങിയതെന്നാണ് ഔദ്യോഗിക മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. കപ്പലിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ വാർത്ത ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. 1977ല്‍ ബ്രിട്ടന്‍ നിര്‍മിച്ച കപ്പല്‍ 1984ലാണ് ഇറാന്‍ നാവികസേനയുടെ ഭാഗമാകുന്നത്.