ടെഹ്‌റാൻ: കൊവിഡ് 19 ബാധിച്ച് ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 75 പേര്‍. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഇറാനില്‍ ഏറ്റവും കൂടുതല്‍ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്‌ത ദിവസമാണ് ഇന്ന്. രാജ്യത്ത് കൊവിഡ് 19 മരിച്ചവരുടെ എണ്ണം ഇതോടെ 429 ആയി. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,075 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഫെബ്രുവരി 19നാണ് രാജ്യത്ത് ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്. ഇറാനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയും പൂട്ടി. ക്വാറന്‍റൈന്‍ സംവിധാനം അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.