ടെഹ്‌റാന്‍: ഇറാനിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഉക്രൈനിയന്‍ വിമാനം തകര്‍ന്നത് ഇറാന്‍ സൈന്യത്തിന്‍റെ മിസൈല്‍ ഏറ്റെന്ന് തുറന്ന് സമ്മതിച്ച് ഇറാന്‍.
ജനുവരി എട്ടിന് ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള യാത്രക്കിടെ 176 പേര്‍ സഞ്ചരിച്ച ഉക്രൈന്‍ എയര്‍ലൈസിന്‍റെ ബോയിങ് 737 യാത്രാ വിമാനമാണ് തകര്‍ന്നത്. ശത്രുവിമാനമാണെന്ന് കരുതിയാണ് ആക്രമിച്ചത് എന്നാണ് ഇറാന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനാപകടത്തിന് പിന്നാല്‍ ഇറാന്‍റെ മിസൈല്‍ ആക്രമണമാണെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും രംഗത്ത് വന്നിരുന്നു എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങളെ തള്ളിയിരുന്നു.