കെയ്റോ: ഇറാനും റഷ്യയും സംയുക്തമായി വാക്സിൻ നിർമിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച്ച മോസ്കോയിലെ ഇറാൻ അംബാസഡർ കസീം ജലാലിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റമെന്‍റ് ഫണ്ട് സിഇഒ കറിൽ ദിമിദ്രവും തമ്മിലുള്ള ഓൺലൈൻ മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ - വൈദ്യ സഹകരണത്തിന് ഊർജ്ജം പകരുമെന്ന് ജലാലി പറഞ്ഞു. നിരവധി പേരാണ് മീഡിൽ ഈസ്റ്റ് മേഖലയിൽ രോഗബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ വാക്സിൻ നിർമാണം സഹായകരമാകുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.