ഇറാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 70 കവിഞ്ഞു. 86,000-ത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. നിറഞ്ഞ് കവിഞ്ഞ ഡാമുകളും തുറന്ന് വിട്ടു
അമ്പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന സുസഗേഡ്, ഖുസെസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. സ്ത്രീകളും കുട്ടികളും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനും പുരുഷന്മാര്‍ രക്ഷാപ്രവര്‍ത്തനങ്ങളിൽ സഹായിക്കാനും ഖുസെസ്താന്‍ ഗവര്‍ണര്‍ ഘോലംറേസ ഷരിയത്തി അഭ്യർത്ഥിച്ചു. ലൊറെസ്താനിലെ ഏഴു ഗ്രാമങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ യുഎസ് ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് ഇതിന് തിരിച്ചടിയായേക്കും. മാര്‍ച്ച് 19 മുതലാണ് ഇറാനിൽ കനത്ത മഴ തുടങ്ങിയത്.