റിയാദ് : ആയിരക്കണക്കിന് സൗദി സൈനികരെ പിടികൂടിയതായി യെമനിലെ ഹൂതി വിമതർ. ഇരു വിഭാഗങ്ങളും തമ്മില്‍ അതിർത്തിക്ക് സമീപം ഉണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇവരെ പിടികൂടി തടവിലാക്കിയിരിക്കുന്നതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഒരു അന്താരാഷ്‌ട്ര മാധ്യമത്തിനോടാണ് ഹൂതി വക്താവ് ഇക്കാര്യം അറിയിച്ചത്.
ഇതിന് തെളിവായി പിടിയിലായവരുടെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഹൂതി വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ അവകാശവാദം സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബർ 14ന് സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികള്‍ നടത്തിയ ഡ്രോണാക്രമണം ആഗോള വിപണികളെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.
രാജ്യത്തിന്‍റെ വടക്കുഭാഗത്തെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്ന ഹൂതികള്‍ക്കെതിരെ സൗദി സൈന്യം നിരന്തരമായി വ്യോമാക്രമണം നടത്തുന്നുണ്ട്. അതേസമയം ഹൂതികളും തിരിച്ചടിക്കുന്നുണ്ട്. ഇറാന്‍റെ പിന്തുണയോടെയാണ് ഹൂതികളുടെ ആക്രമണമെന്നാണ് സൗദിയുടെ ആരോപണം. ലോകത്ത് ആഭ്യന്തരയുദ്ധം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണിത്. യുഎൻ കണക്കുകൾ പ്രകാരം ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2016 മുതൽ 70,000ത്തോളം ആളുകൾ മരിച്ചിട്ടുണ്ട്.