ദുബായ് : ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ ഏര്‍പ്പടുത്തിയ യാത്രാവിലക്ക് നീക്കി. ജൂണ്‍ 23 മുതല്‍, യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
രണ്ട് ഡോസ് സ്വീകരിച്ച റസിഡൻസ് വിസക്കാര്‍ക്കാണ് അനുമതി. സിനോഫാം, ഫൈസര്‍, സ്‌പുട്‌നിക് വി, ഒക്സ്ഫോര്‍ഡ് - ആസ്ട്രാസെനക്ക തുടങ്ങിയവയാണ് യുഎഇ അംഗീകരിച്ചിരിക്കുന്ന വാക്സിനുകള്‍.
ALSO READ: നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍
യാത്രയുടെ 48 മണിക്കൂറിനകത്ത് എടുത്ത പിസിആര്‍ നെഗറ്റീവ് ഫലവും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം.ദുബായില്‍ എത്തിയതിന് ശേഷവും യാത്രക്കാര്‍ പിസിആര്‍ പരിശോധന നടത്തണം.
പരിശോധനാഫലം വരുന്നതുവരെ ഇവര്‍ താമസസ്ഥലത്ത് ക്വാറന്‍റൈനില്‍ കഴിയുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ദക്ഷിണ ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കും നീക്കിയിട്ടുണ്ട്.