ദുബായ് : ഒമാൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനും കനത്ത മഴയ്‌ക്കും പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി മരിച്ചു. പ്രളയത്തിൽ മറ്റൊരാളെ കാണാതായതായും ഒമാൻ വാർത്താഏജൻസികൾ അറിയിച്ചു.
ഞായറാഴ്‌ച രാത്രിയോടെ ഷഹീൻ ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്ന് ഒമാനിലേക്ക് അടുക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് തലസ്ഥാന നഗരിയായ മസ്‌കറ്റിലേക്ക് നീങ്ങുന്നതിനാൽ അവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.
ALSO READ:കോഴിക്കോട് ജില്ലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ
ക്രമേണ കാറ്റിന്‍റെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാവകുപ്പ് പറയുന്നു. നിലവിൽ സുൽത്താനേറ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയുടെ സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.