ഇറാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 19 മരണം. 100ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മഴയിൽ യാത്രകൾ പരമാവധി ഒഴിവാക്കാൻ സർക്കാർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ പാലിക്കാനും നിർദ്ദേം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ളിടത്ത് നിന്ന് ഒഴിഞ്ഞ് പോകാനും സർക്കാർ നിർദ്ദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച വരെ രാജ്യത്ത് ജാഗ്രതാ നിർദ്ദേശം തുടരും
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ ഗതാഗത തടസവമുണ്ട്