സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ മദ്ധ്യ ഇഡ്ലിബിലാണ് ആക്രമണം ഉണ്ടായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വാഹനത്തില്‍ ഘടിപ്പിച്ച സ്ഫോടക വസ്തുവില്‍ നിന്നാണ് ആദ്യ സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തേക്ക് ആംബുലൻസുകൾ എത്തുന്ന സമയത്തായിരുന്നു രണ്ടാമത്തെ സ്ഫോടനം. ആക്രമണത്തിന്‍റെ പിന്നിലാരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സിറിയയുടെ പ്രതിപക്ഷ ശക്തിയുടെ അവസാന ശക്തികേന്ദ്രമാണ് ഇഡ്ലിബ്. പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാൻ പ്രസിഡന്‍റ് ബാഷർ അൽ-അസദ് ഇഡ്ലിബിന്‍റെ പരിസര പ്രദേശങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തിയത് സാധാരണക്കാരായ ഒരുപാട് ജനങ്ങൾക്ക് ജീവഹാനിയുണ്ടാക്കിയിരുന്നു.