ബെയ്‌റൂട്ട്: തെക്കൻ ലെബനനിലെ റാഷിദിയേഹ് അഭയാർഥി ക്യാമ്പിലുണ്ടായ പലസ്‌തീൻ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. എൽനാഷ്ര വാർത്താ വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് പലസ്‌തീൻ സ്വദേശിയുടെ വീട്ടിൽ ഫത്ത പ്രസ്ഥാനത്തിലെ അംഗങ്ങൾ റെയ്‌ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് അക്രമണം ആരംഭിച്ചതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read more: ഇസ്രയേൽ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 61 കുട്ടികള്‍ ഉള്‍പ്പടെ 212 പലസ്‌തീനികള്‍
അതേസമയം 450,000 പലസ്‌തീൻ അഭയാർഥികൾ ലെബനനിലെ യുഎൻ അഭയാർഥി ദുരിതാശ്വാസ ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പലരും രാജ്യത്തെ അഭയാർഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്.