ദുബായ്: യുഎഇ തീരത്ത് ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തോളം പേരെ കാണാതായിട്ടുണ്ട്. ബുധനാഴ്‌ച രാത്രിയോടെയായിരുന്നു യുഎഇയില്‍ നിന്നും 21 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ടാങ്കറിന് തീപിടിച്ചത്. പനാമയില്‍ നിന്നുള്ള ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. 55 പേരായിരുന്നു ടാങ്കറിലുണ്ടായിരുന്നത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ലാന്‍റ് ആന്‍ഡ് മാരിടൈം ട്രാന്‍സ്‌പോര്‍ട് അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ ടാങ്കറിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു - യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ലാന്‍റ് ആന്‍ഡ് മാരിടൈം ട്രാന്‍സ്‌പോര്‍ട്
സംഭവത്തില്‍ പത്തോളം പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്