കീവ്: റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധനത്തിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് നന്ദി പറഞ്ഞ് യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി.
റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്ത് നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്നും യുഎസിനോടും പാശ്ചാത്യ ഉദ്യോഗസ്ഥരോടും സെലെൻസ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബൈഡന്‍റെ പ്രഖ്യാപനത്തിനോടനുബന്ധിച്ച് യുഎസില്‍ എണ്ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനം ഉയർന്ന് ബാരലിന് 125 ഡോളറിലെത്തി. വിലക്കയറ്റം വാൾസ്ട്രീറ്റിൽ ഊർജ കമ്പനിയുടെ ഓഹരി മൂല്യം ഉയര്‍ത്തി.
അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യു.എസിനുപുറമെ ബ്രിട്ടനും റഷ്യന്‍ ക്രൂഡ് ഓയിലിന് ഇറക്കുമതി വിലക്കേര്‍പ്പെടുത്തി.