പരീസ്: ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ്, എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ ഫ്രാന്‍സിലെ ബിയാരിറ്റ്സില്‍ എത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരത്തോടെ ഫ്രാൻസില്‍ എത്തും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ യുഎസ്- ചൈന വ്യാപാരയുദ്ധം ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ചര്‍ച്ചയാകും.
ജനാധിപത്യത്തിന്‍റെ പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ലിംഗ സമത്വം തുടങ്ങിയ പ്രശ്നങ്ങളില്‍ രാജ്യങ്ങൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇതിനായി ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.
അതേസമയം, ഉച്ചകോടിക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാകുകയാണ്. പരിസ്ഥിതി പ്രശ്‌നങ്ങള്‍, ആഗോളവത്ക്കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.