ETV Bharat / international

സമ്പന്ന രാജ്യങ്ങളോട് കൊവിഡ് വാക്‌സിൻ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന

2021ന്‍റെ ആദ്യ 100 ദിവസത്തിനുള്ളിൽ എല്ലാ രാജ്യങ്ങളിലും വാക്‌സിൻ എത്തിക്കണമെന്ന ലക്ഷ്യത്തിലാണ് യുഎൻ ആരോഗ്യ ഏജൻസിയെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

World Health Organization  rich countries to contribute to the Covid vaccine  Covid vaccine  covax  കൊവാക്സ്  കൊവിഡ് വാക്‌സിൻ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന  യുഎൻ ആരോഗ്യ ഏജൻസി
സമ്പന്ന രാജ്യങ്ങളോട് കൊവിഡ് വാക്‌സിൻ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന
author img

By

Published : Mar 27, 2021, 7:15 AM IST

ജനീവ: സമ്പന്ന രാജ്യങ്ങളോട് കൊവിഡ് വാക്‌സിൻ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. 20 രാജ്യങ്ങൾ ഇപ്പോഴും വാക്‌സിന്‍റെ ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. 2021ന്‍റെ ആദ്യ 100 ദിവസത്തിനുള്ളിൽ എല്ലാ രാജ്യങ്ങളിലും വാക്‌സിൻ എത്തിക്കണമെന്ന ലക്ഷ്യത്തിലാണ് യുഎൻ ആരോഗ്യ ഏജൻസിയെന്നും അതിനാൽ കുറഞ്ഞത് പത്ത് ദശലക്ഷം വാക്‌സിനുകളെങ്കിലും രാജ്യങ്ങൾ സംഭാവന ചെയ്യണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

വികസ്വര രാജ്യങ്ങളിൽ അധിക വാക്‌സിനുകളെത്തിക്കാൻ ഉൽപാദനം വർധിപ്പിക്കണമെന്ന് നിർമാണ കമ്പനികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണ പ്രശ്‌നങ്ങളുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കോവാക്‌സ് പങ്കാളിയായ ഗവി അറിയിച്ചിരുന്നു. ഏകദേശം 90 ദശലക്ഷം വാക്‌സിനുകൾ വിതരണം ചെയ്യാൻ മെയ്‌ വരെ വൈകുമെന്നാണ് അറിയിപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.