വിയന്ന: ലോക രാജ്യങ്ങളില്‍ ഒമിക്രോണ്‍ ശക്തമാകുന്നതിനിടെ ജാഗ്രതാനിര്‍ദേശവുമായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ. ഭൂഖണ്ഡത്തില്‍ കൊവിഡ് വകഭേദ കേസുകളുടെ ഗുരുതരമായ കുതിച്ചുചാട്ടം പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തണം. സർക്കാരുകളോട് ഡബ്‌ള്യു.എച്ച്.ഒ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച വിയന്നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്‌ചകൾക്കുള്ളിൽ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുണ്ട്. ഇതിനകം നടപ്പിലാക്കിയ ആരോഗ്യ സംവിധാനങ്ങള്‍ പോരാതെ വരും. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേഖലയിലെ 53 അംഗങ്ങളിൽ 38 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുയുണ്ടായി.
ALSO READ | ഭീമൻ ക്രിസ്‌മസ് ട്രീ എത്തി: ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ആഘോഷം- വീഡിയോ
യുണൈറ്റഡ് കിങ്‌ഡം, ഡെൻമാർക്ക്, പോർച്ചുഗൽ എന്നിവിടങ്ങളിൽ ഇതിനകം തന്നെ നിരവധി വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യൂറോപ്പില്‍ കൊവിഡ് ബാധിച്ച് 27,000 കഴിഞ്ഞ ആഴ്‌ച മരിച്ചത്. കൂടാതെ 2.6 ദശലക്ഷം കേസുകൾ കൂടി റിപ്പോർട്ട് ചെയ്യുകയുണ്ടായി.
കേസുകളിൽ ഒമിക്രോണ്‍ മാത്രമല്ല, എല്ലാ വകഭേദങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ കണക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 40% കൂടുതലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.