ETV Bharat / international

മോഡേണ വാക്‌സിനും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി - WHO gives Emergency Use Authorisation

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ലിസ്റ്റിൽ ഫൈസർ-ബയോ‌ടെക്, അസ്‌ട്രാസെനക്ക എസ്‌കെ ബയോ, സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ തുടങ്ങിയ ഉൽപാദിപ്പിക്കുന്ന വാക്‌സിനുകൾ ഇടം നേടിയിരുന്നു

മോഡേണ വാക്‌സിന് അനുമതി  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി  ഡബ്ലിയുഎച്ച്ഒ അനുമതി  ഫൈസർ-ബയോ‌ടെക്, അസ്‌ട്രാസെനക്ക എസ്‌കെ ബയോ  സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ  WHO gives Emergency  Moderna's COVID jab  WHO gives Emergency Use Authorisation  WHO news
മോഡേണ വാക്‌സിനും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി
author img

By

Published : May 1, 2021, 11:16 AM IST

ജനീവ: കൊവിഡ് വാക്‌സിനായ മോഡേണക്കും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ലോകാരോഗ്യ സംഘടന. അടിയന്തര സാഹ്യചര്യങ്ങളിൽ ഉപയോഗിക്കാൻ ഡബ്ലിയുഎച്ച്ഒ അനുമതി നൽകുന്ന അഞ്ചാമത്തെ വാക്‌സിനാണ് മോഡേണ.

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ലിസ്റ്റിൽ ഫൈസർ-ബയോ‌ടെക്, അസ്‌ട്രാസെനക്ക എസ്‌കെ ബയോ, സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ തുടങ്ങിയ ഉൽപാദിപ്പിക്കുന്ന വാക്‌സിനുകൾ ഇടം നേടിയിരുന്നു. 18 വയസിന് മുകളിലുള്ളവർക്കാണ് മെഡേണ വാക്‌സിൻ ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നത്.
Read more: യുഎസ് സർക്കാർ 100 ദശലക്ഷം കൊവിഡ് വാക്സിൻ അധികമായി വാങ്ങുമെന്ന് ബയോടെക് കമ്പനിയായ മോഡേണ

എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്‌സിന് 94.1 കാര്യക്ഷമതയാണ് ഡബ്ലിയുഎച്ച്ഒ നിർദേശിക്കുന്നത്. രണ്ട് ഡിഗിരി സെൽഷ്യസ് മുതൽ എട്ട് ഡിഗിരി സെൽഷ്യസ് വരെ 30 ദിവസം വരെ വാക്‌സിൻ സൂക്ഷിക്കാനാകും. അമേരിക്കയിൽ മോഡേണ വാക്‌സിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതി കഴിഞ്ഞ ഡിസംബറിൽ തന്നെ നൽകിയിരുന്നു. തുടർന്ന് യുറോപ്യൻ യൂണിയനും മേഡേണ വാക്‌സിന് ഉപയോഗിക്കാനുള്ള അനുമതി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.