ETV Bharat / international

ഇറ്റലിയിലെ മലിന ജലത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് പഠനം - ഇന്‍റലി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്

ഇതുവരെ സ്ഥിരീകരിച്ച കേസുകൾക്ക് ഒന്നും ഈ പഠനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സംവിധാനം ജലസ്രോതസുകളില്‍ പുതിയ വൈറസിന്‍റെ സാന്നിധ്യം നിരീക്ഷിക്കാൻ ഉപയോഗിക്കണമെന്ന് ഗവേഷകർ നിർദേശിച്ചു

coronavirus in water systems  coronavirus  Italy's National Institute of Health  Italy  Virus  കൊവിഡ് 19 വാർത്തകൾ  ഇറ്റലി കൊവിഡ് വാർത്ത  ഇന്‍റലി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്  ജലസ്രോതസുകളില്‍ കൊറോണ വൈറസ്
ഇറ്റലിയിലെ മലിന ജലത്തില്‍ വൈറസ് സാന്നിധ്യ കണ്ടെത്തിയെന്ന് പഠനം
author img

By

Published : Jun 20, 2020, 11:08 AM IST

റോം: ഇറ്റലിയിലെ മലിന ജലത്തില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം നേരത്തെ ഉണ്ടായിരുന്നുവെന്ന് ഇറ്റലി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് മാസം മുമ്പ് എങ്കിലും വടക്കൻ നഗരങ്ങളായ മിലാനിലും ടൂറിനിലും മലിന ജലത്തില്‍ വൈറസ് ഉണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ 2019 മുതല്‍ മലിന ജലത്തില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

2019 ഒക്ടോബർ മുതൽ 2020 ഫെബ്രുവരി വരെ വടക്കൻ ഇറ്റലിയിലെ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളിൽ നിന്നുള്ള പതിവ് പരിശോധനയുടെ ഭാഗമായി ശേഖരിച്ച 40 ജലസാമ്പിളുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഡിസംബർ 18ന് മുൻപ് മിലാനിൽ നിന്നും ടൂറിനിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ നെഗറ്റീവായിരുന്നു. ഇറ്റലിയിലെ വൈറസിന്‍റെ ഉറവിടം മനസിലാക്കാൻ ഈ ഗവേഷണത്തിന് കഴിയുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രസ്താവനയിൽ പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ച കേസുകൾക്ക് ഒന്നും ഈ പഠനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ സംവിധാനം ജലസ്രോതസുകളില്‍ പുതിയ വൈറസിന്‍റെ സാന്നിധ്യം നിരീക്ഷിക്കാൻ ഉപയോഗിക്കണമെന്ന് ഗവേഷകർ നിർദേശിച്ചു. അടുത്ത മാസം മുതല്‍ സഞ്ചാര കേന്ദ്രങ്ങളില്‍ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.