പാരീസ്: പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പാരീസിൽ ശനിയാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ 37 പൊലീസുകാർക്ക് പരിക്കേറ്റതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് 37 പോലീസ് ഓഫീസർമാർക്ക് പരിക്കേറ്റു, നിയമപാലകർക്കെതിരായ അക്രമത്തെ ഞാൻ വീണ്ടും അപലപിക്കുന്നുതായും ഡാർമാനിൻ ട്വിറ്ററിൽ കുറിച്ചു.
പുതിയ ദേശീയ സുരക്ഷാ നിയമപ്രകാരം നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമാക്കും. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും 45,000 യൂറോ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഫ്രഞ്ച് പാർലമെന്‍റിന്‍റെ അധോ സഭ പുതിയ നിയമം പാസാക്കിയത്.