ജെനീവ: കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖലയായി യു.എസ് മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കയില്‍ ഇതുവരെ 775 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. യുഎസിൽ നിലവിൽ 54,867 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, പുതിയ കേസുകളിൽ 85 ശതമാനവും റിപ്പോർട്ട് ചെയ്തത് യൂറോപ്പിലും അമേരിക്കയിലുമാണ്. ഇതിൽ 40 ശതമാനവും അമേരിക്കയിലാണ്. ഇത് അമേരിക്കയുടെ സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്ക അടുത്ത ആഘാതമേഖല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.