ETV Bharat / international

റഷ്യ - യുക്രൈന്‍ യുദ്ധം; ജോ ബൈഡന്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി - ukraine

യുക്രൈനിലെ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നല്‍കേണ്ടത് തങ്ങളുടെ പ്രതിബന്ധത

Biden speaks to French President Macron  Biden discusses Ukraine war with Macron  russia  ukraine  war
പ്രസിഡന്‍റ് ജോ ബൈഡന്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തി
author img

By

Published : Mar 14, 2022, 11:17 AM IST

വാഷിങ്‌ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെകുറിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ചര്‍ച്ച നടത്തി. നിലവിലെ നയതന്ത്ര ഇടപെടലുകൾ അവലോകനം ചെയ്‌ത ഇരുനേതാക്കളും, റഷ്യയുടെ നടപടികളെ വിമര്‍ശിക്കുകയും യുക്രൈനിലെ സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെകുറിച്ച് സംസാരിക്കുകയും ചെയ്‌തു.

"പ്രസിഡന്‍റ് ബൈഡൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്‌തു. സമീപകാല നയതന്ത്ര ഇടപെടലുകൾ അവലോകനം ചെയ്‌ത ഇരുവരും യുക്രൈനിലെ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയ ചര്‍ച്ചയില്‍ റഷ്യന്‍ പ്രവർത്തനങ്ങൾക്ക് അവരെ ഉത്തരവാദിയാക്കുന്നതിനെ കുറിച്ചും സംസാരിച്ചു" എന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്.

Also read: നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും; മുന്നറിയിപ്പുമായി സെലെൻസ്‌കി

ഫെബ്രുവരി 24-ന്, ഡൊനെറ്റക്‌സ് ആന്‍ഡ് ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്ക് സ്വയം പ്രതിരോധിക്കാൻ സഹായം അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചത്. യുക്രൈനിയൻ സൈനിക ഇൻഫ്രാസ്ട്രക്ചര്‍ മാത്രമാണ് പ്രത്യേക ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്നും സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ റഷ്യയുടെ അവകാശവാദങ്ങള്‍ നിഷേധിച്ച പാശ്ചാത്യ രാജ്യങ്ങള്‍ മോസ്കോയില്‍ സമഗ്രമായ വിലക്കുകള്‍ നടപ്പിലാക്കിയിരുന്നു. കൂടാതെ, റഷ്യന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിന് ബെലാറസിന് മേലും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.