ETV Bharat / international

യുക്രൈനിൽ പലായനം തുടരുന്നു; അഭയാർഥികളുടെ എണ്ണം 10 ലക്ഷം കവിയുമെന്ന് യുഎൻ

author img

By

Published : Mar 2, 2022, 7:27 PM IST

ഇതുവരെ 874,000-ത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തുവെന്ന് യുഎൻ.

UN says Ukraine refugee surge soon to hit 1M  Ukraine refugee  Russia Ukraine war  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  യുക്രൈനിൽ പലായനം തുടരുന്നു  റഷ്യ യുക്രൈൻ അധിനിവേശം  യുക്രൈൻ  യുക്രൈൻ പലായനം  ഷാബിയ മണ്ടോ  യു‌എൻ‌എച്ച്‌സി‌ആർ
യുക്രൈനിൽ പലായനം തുടരുന്നു; മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം കവിയുമെന്ന് യുഎൻ

ജനീവ: റഷ്യൻ അധിനിവേശത്തിന് ശേഷം 874,000-ത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തുവെന്ന് ഐക്യരാഷ്ട്രസഭ. പലായനം ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് 10 ലക്ഷം കടക്കുമെന്നും യു‌എൻ‌എച്ച്‌സി‌ആർ വക്താവ് ഷാബിയ മണ്ടോ അറിയിച്ചു. സിറിയൻ യുദ്ധകാലത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പലായനത്തിനാകും യുക്രൈൻ സാക്ഷ്യം വഹിക്കുക.

പടിഞ്ഞാറൻ യുക്രൈനിന്‍റെ അയൽ രാജ്യങ്ങളിലേക്ക് ആളുകൾ പലായനം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്‌ച 200,000-ത്തിലധികം ആളുകൾ പലായനം ചെയ്തു. നാല് ദശലക്ഷത്തോളം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്യുമെന്ന് യു‌എൻ‌എച്ച്‌സി‌ആർ മുൻപ് പ്രവചിച്ചിരുന്നതായും മണ്ടോ പറഞ്ഞു.

ALSO READ: ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏതാണ്ട് 454,000 പേർ പോളണ്ടിലേക്കും 116,300-ൽ അധികം പേർ ഹംഗറിയിലേക്കും 79,300-ലധികം പേർ മോൾഡോവയിലേക്കും പലായനം ചെയ്‌തിട്ടുണ്ട്. 69,000 പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും 67,000 പേർ സ്ലൊവാക്യയിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നും മണ്ടോ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.