ETV Bharat / international

റഷ്യക്കെതിരായ യുക്രൈന്‍റെ ഹര്‍ജി : യുഎന്‍ കോടതിയില്‍ വാദം ആരംഭിച്ചു, ഹാജരാകാതെ റഷ്യന്‍ പ്രതിനിധി - യുക്രൈന്‍ റഷ്യ സംഘര്‍ഷം

അധിനിവേശത്തെ ന്യായീകരിക്കാൻ റഷ്യ വംശഹത്യ നിയമം തെറ്റായി പ്രയോഗിച്ചുവെന്നാണ് യുക്രൈന്‍റെ ആരോപണം

un court ukraine russia  russia ukraine conflict  russia ukraine war  russia ukraine crisis  international court of justice on ukraine crisis  un court hearings in ukraine case  ukraine case against russia  യുക്രൈന്‍ വിഷയം യുഎന്‍ കോടതി  റഷ്യക്കെതിരെ യുക്രൈന്‍ കേസ്  അന്താരാഷ്‌ട്ര നീതി ന്യായ കോടതി യുക്രൈന്‍  യുഎന്‍ കോടതി യുക്രൈന്‍ ഹര്‍ജി  യുഎന്‍ കോടതി വാദം  യുക്രൈന്‍ റഷ്യ അധിനിവേശം ഹര്‍ജി  യുക്രൈന്‍ റഷ്യ യുദ്ധം  യുക്രൈന്‍ റഷ്യ സംഘര്‍ഷം
റഷ്യക്കെതിരായ യുക്രൈന്‍റെ ഹര്‍ജി: യുഎന്‍ കോടതിയില്‍ വാദം ആരംഭിച്ചു, റഷ്യന്‍ പ്രതിനിധി ഹാജരായില്ല
author img

By

Published : Mar 7, 2022, 4:34 PM IST

ഹേഗ് (നെതര്‍ലാന്‍ഡ്) : സൈനിക നടപടി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ റഷ്യയോട് ഉത്തരവിടണമെന്ന യുക്രൈന്‍റെ ഹര്‍ജിയില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിച്ചു. ഇന്ത്യന്‍ സമയം രണ്ടരയോടെയാണ് യുഎന്‍ കോടതിയില്‍ വാദം തുടങ്ങിയത്. എന്നാല്‍ റഷ്യന്‍ പ്രതിനിധി ഹാജരായില്ല.

അധിനിവേശത്തെ ന്യായീകരിക്കാൻ വംശഹത്യാനിയമം തെറ്റായി പ്രയോഗിച്ചുവെന്നാണ് റഷ്യക്കെതിരെ യുക്രൈന്‍ ആരോപിച്ചിരിക്കുന്നത്. ഹേഗിലെ പീസ് പാലസില്‍ വച്ച് രണ്ട് ദിവസങ്ങളിലായാണ് വാദ പ്രതിവാദങ്ങള്‍ നടക്കുക. തിങ്കളാഴ്‌ച യുക്രൈന്‍റെ വാദം നടക്കും. ചൊവ്വാഴ്‌ചയാണ് റഷ്യയ്ക്ക് അവസരം.

  • WATCH LIVE: Ukraine presents its argument on its request for the indication of provisional measures in the case of Allegations of Genocide under the Convention on the Prevention and Punishment of the Crime of Genocide (#Ukraine v. #Russia) before the #ICJ https://t.co/fvTv03lUKA

    — CIJ_ICJ (@CIJ_ICJ) March 7, 2022 " class="align-text-top noRightClick twitterSection" data=" ">

കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകളില്‍ വംശഹത്യ നടന്നുവെന്ന തെറ്റായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് റഷ്യ അധിനിവേശം ആരംഭിച്ചതെന്നും ഇപ്പോള്‍ യുക്രൈനില്‍ റഷ്യ വംശഹത്യ ആസൂത്രണം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. അത്തരമൊരു വംശഹത്യ നടന്നിട്ടില്ലെന്നും യുക്രൈനെതിരെ നടപടിയെടുക്കാൻ റഷ്യയ്ക്ക് നിയമപരമായി യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതിയിൽ കീവ് വാദിച്ചു.

Also read: ക്രൂഡ് ഓയിൽ വില 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ; പെട്രോൾ വില ഉയർന്നേക്കും

നിലവിലെ സൈനിക നടപടി അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടാൽ, അത് നടപ്പിലാവാന്‍ സാധ്യത തീരെയില്ലെന്ന് ആംസ്റ്റർഡാം സർവകലാശാലയിലെ സൈനിക നിയമ പ്രൊഫസറായ ടെറി ഗിൽ അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രം യുഎന്‍ കോടതിയുടെ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ, കോടതിയ്ക്ക് യുഎൻ സുരക്ഷാസമിതിയെ സമീപിക്കാം. എന്നാല്‍ സുരക്ഷാസമിതിയില്‍ റഷ്യയ്ക്ക് വീറ്റോ അധികാരമുള്ളതിനാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാണെന്നതും ചോദ്യമാണ്.

കേസിൽ പ്രാഥമിക അധികാരപരിധി ഉണ്ടെന്ന് കോടതി അംഗീകരിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും യുക്രൈന്‍റെ വിജയം. കോടതി ഇതുമായി മുന്നോട്ട് പോകുമെന്നതിന് യാതൊരു ഉറപ്പുമില്ല. സാധാരണയായി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസുകൾ പൂർത്തിയാകാന്‍ വർഷങ്ങളെടുക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.