ജനീവ: കിഴക്കൻ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ ഏറ്റുമുട്ടലും മരണങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഗുട്ടെറസിന്‍റെ അസോസിയേറ്റ് വക്താവ് എറി കനെക്കോ പറഞ്ഞു. പരമാവധി സംയമനം പാലിക്കാൻ ഇരു സേനകളോടും അഭ്യർഥിക്കുന്നു. തിങ്കളാഴ്‌ചയുണ്ടായ ഏറ്റുമുട്ടലിൽ തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ ഇരു സേനകൾക്കും കനത്ത നഷ്‌ടമുണ്ടാവുകയും പിന്നീട് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും പിന്മാറിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 43 ഓളം ചൈനീസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായോ മരണപ്പെട്ടതായോ കരുതുന്നു.
ലഡാക്ക് സംഘർഷം; ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്രസഭ - UN Secretary General
ഇരുരാജ്യങ്ങളോടും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു
![ലഡാക്ക് സംഘർഷം; ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്രസഭ ഐക്യരാഷ്‌ട്രസഭ യുഎൻ സെക്രട്ടറി ജനറൽ അന്‍റണിയോ ഗുട്ടെറസ് ലഡാക്ക് സംഘർഷം deaths along LAC UN concerned UN Secretary General Antonio Guterres](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7647548-382-7647548-1592356869264.jpg?imwidth=3840)