ETV Bharat / international

യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു; ശക്തമായി പ്രതിരോധിക്കുമെന്ന് വ്ളാദ്മിര്‍ സെലൻസ്കി

അന്താരാഷ്‌ട്ര സമൂഹത്തോട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യുക്രൈൻ

author img

By

Published : Feb 24, 2022, 1:59 PM IST

Ukrainian President announces martial law in Ukraine  യുക്രെയ്‌നില്‍ അടിയന്തരാവസ്ഥ  യുക്രെയ്‌നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ യുക്രെയ്‌ന്‍ പ്രസിഡന്‍റ്‌
യുക്രെയ്‌നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ യുക്രെയ്‌ന്‍ പ്രസിഡന്‍റ്‌

കീവ്: റഷ്യയുടെ സൈനിക നടപടിയില്‍ പൗരന്‍മാരോട്‌ ശാന്തരായിരിക്കാന്‍ യുക്രൈൻ പ്രസിഡന്‍റ്‌ വ്ളാദ്മിര്‍ സെലന്‍സ്‌കി. ആക്രമണം നേരിടുന്ന ഡോണ്‍ബാസ്‌ മേഖലയില്‍ റഷ്യ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു.

അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിനുള്ള അവകാശം സജീവമാക്കിയതായും യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തോട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഏകീകൃതവും നിർണായകവുമായ നടപടികൾക്ക് മാത്രമേ പുടിന്‍റെ ആക്രമണത്തെ തടയാന്‍ കഴിയുവെന്നും യുക്രൈൻ അറിയിച്ചു.

Ukrainian President announces martial law in Ukraine: രാജ്യത്തിന്‍റെ മുഴുവൻ പ്രദേശത്തും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന്‌ സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ പ്രെസിഡന്‍റ്‌ ബൈഡനുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും വാഷിങ്ടണ്‍ ഇതിനോടകം തന്നെ അന്താരാഷ്‌ട്ര പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'നിങ്ങൾ ഓരോരുത്തരും ശാന്തത പാലിക്കണം. കഴിയുമെങ്കിൽ വീടുകളില്‍ തന്നെ കഴിയുക. ഞങ്ങൾ പ്രവര്‍ത്തിക്കുകയാണ്. സൈന്യവും പ്രവര്‍ത്തിക്കുന്നുണ്ട്‌. യുക്രൈൻ രാഷ്‌ട്രത്തെ നശിപ്പിക്കുക, ബലപ്രയോഗത്തിലൂടെ യുക്രൈൻ പ്രദേശം പിടിച്ചെടുക്കുക, അധിനിവേശത്തിലൂടെ നിയന്ത്രണം സ്ഥാപിക്കുക എന്നിവയാണ് റഷ്യൻ സൈനിക നടപടിയുടെ ഉദ്ദേശ്യമെന്ന്‌' യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.

ഡോൺബാസ് മേഖലയിൽ സൈനിക നടപടിയെടുക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ന്യായീകരിച്ച് യുഎൻ റഷ്യന്‍ പ്രതിനിധി വാസിലി അലക്‌സീവിച്ച്‌ നെബെൻസിയ. യുക്രെയ്‌നിന് ചുറ്റുമുള്ള ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം യുക്രെയ്‌ന്‍റെ തന്നെ പ്രവർത്തനങ്ങളാണെന്ന് വാസിലി അലക്‌സീവിച്ച്‌ നെബെൻസിയ പറഞ്ഞു. അതേസമയം അമേരിക്ക, കാനഡ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങൾ റഷ്യയുടെ സൈനിക നടപടിയെ അപലപിച്ചിട്ടുണ്ട്‌.

Also Read: യുക്രൈൻ - റഷ്യ യുദ്ധം; ഉത്തരവാദി റഷ്യ മാത്രമെന്ന് ജോ ബൈഡൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.