കീവ് : റഷ്യയുടെ സൈനിക വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍. പാരാട്രൂപ്പര്‍മാരുമായുള്ള റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. കീവില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്ക് മാറി, വാസില്‍കീവ് നഗരത്തിന് സമീപത്തുവച്ചാണ് Il-76 എന്ന റഷ്യന്‍ വിമാനം വെടിവച്ചിട്ടത്. യുക്രൈന്‍റെ സൈനിക ജനറല്‍ സ്റ്റാഫാണ് ഇത് സംബന്ധിച്ച് പ്രസ്‌താവന ഇറക്കിയത്.
എന്നാല്‍ റഷ്യന്‍ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ ലുഹാന്‍സ്‌ക് മേഖലയില്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്‌റ്ററും തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, യുക്രൈന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അവകാശപ്പെട്ടിട്ടുണ്ട്.
യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലും യുക്രൈന്‍-ബെലാറസ് അതിർത്തിയിലും റഷ്യ പീരങ്കി ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ആക്രമണത്തിനെതിരെ യുക്രൈനും തിരിച്ചടിയ്ക്കുന്നുണ്ട്. സർക്കാരിനെ അട്ടിമറിക്കാൻ യുക്രൈൻ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു.