ETV Bharat / international

യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ ; വേദിയായി ബെലാറസ് വേണ്ടെന്ന് സെലന്‍സ്‌കി - പുടിന്‍ സെലന്‍സ്‌കി

വാർസോ, ബ്രാറ്റിസ്ലാവ, ഇസ്‌താംബുൾ, ബുഡാപെസ്റ്റ്, ബാക്കു തുടങ്ങിയ നഗരങ്ങളെ ഇതര വേദികളായി നിര്‍ദേശിച്ച് സെലന്‍സ്‌കി

Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  ukraine russia talks  zelensky putin  യുക്രൈന്‍ റഷ്യ യുദ്ധം  യുക്രൈന്‍ റഷ്യ സംഘര്‍ഷം  യുക്രൈന്‍ റഷ്യ ചര്‍ച്ച  പുടിന്‍ സെലന്‍സ്‌കി  ബെലാറൂസ് ചര്‍ച്ച
യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; ബെലാറസ് വേണ്ടെന്ന് സെലന്‍സ്‌കി
author img

By

Published : Feb 27, 2022, 2:23 PM IST

മോസ്‌കോ/കീവ് : യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യയുടെ നിര്‍ദേശം. എന്നാല്‍ ബെലാറസില്‍ വച്ച് സന്നദ്ധമല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിർ സെലന്‍സ്‌കി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തന്‍റെ രാജ്യം തയ്യാറാണെന്നും എന്നാൽ റഷ്യന്‍ അധിനിവേശത്തിന് കളമൊരുക്കിയ ബെലാറസിൽ വച്ച് ഒരുക്കമല്ലെന്നുമാണ് യുക്രെയ്ൻ പ്രസിഡന്‍റിന്‍റെ നിലപാട്.

പോളണ്ടിന്‍റെ തലസ്ഥാനമായ വാർസോ, സ്ലൊവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവ, തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്‌താംബുൾ, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് അല്ലെങ്കിൽ അസര്‍ബായ്‌ജാന്‍റെ തലസ്ഥാനമായ ബാക്കു എന്നിവയെ ഇതര വേദികളായി സെലന്‍സ്‌കി നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ വച്ചും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ബെലാറസിനെ വേദിയായി അംഗീകരിക്കാനാകില്ലെന്നും യുക്രൈന്‍ പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി.

Also read: ഒഖ്‌തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണം ; ആറുവയസുകാരന്‍ ഉള്‍പ്പടെ ഏഴ് മരണം

അതേസമയം, യുക്രൈന്‍ അധികൃതരുമായി ചർച്ചയ്ക്കായി റഷ്യൻ പ്രതിനിധി സംഘം ബെലാറസിലെ ഹോമലിൽ എത്തിയതായി റഷ്യന്‍ ഭരണകൂടം അറിയിച്ചു. സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും സംഘത്തിലുണ്ടെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 'റഷ്യൻ പ്രതിനിധി സംഘം ചർച്ചകൾക്ക് തയ്യാറാണ്. ഞങ്ങൾ ഇപ്പോൾ യുക്രൈന് വേണ്ടി കാത്തിരിക്കുകയാണ്,' പെസ്കോവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.