ETV Bharat / international

ഉക്രൈനിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

30,506 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ഉക്രൈൻ  ഉക്രൈനിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു  മോസ്കോ  യൂറോപ്പിലെ കൊവിഡ് കേസുകൾ  Ukraine  Ukraine daily virus cases doubled during June
ഉക്രൈനിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
author img

By

Published : Jun 13, 2020, 6:54 PM IST

മോസ്‌കോ: ഉക്രൈനിൽ തുടർച്ചയായി മൂന്നാം ദിവസവും ഇരട്ടിയിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 753 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 683 ആയിരുന്നു. ജൂൺ തുടക്കത്തിൽ 350 ൽ താഴെ കേസുകൾ മാത്രമാണ് ഉക്രൈനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുകയായിരുന്നു. ഉക്രൈനിൽ നിലവിൽ 30,506 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 880 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.