ETV Bharat / international

ആണവോര്‍ജ ദുരന്തം നടന്നിടത്ത് കാട്ടുതീ; റേഡിയേഷന്‍ വര്‍ധിച്ചതായി അധികൃതര്‍ - Forest fire in Ukraine

250 ഏക്കര്‍ വനപ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. രണ്ട് വിമാനങ്ങള്‍, ഒരു ഹെലികോപ്ടര്‍, 100 ലേറെ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്

Ukrainian firefighters  Ukraine forest fire  Chernobyl nuclear power station  Forest fire in Ukraine  കീവ്
റേഡിയേഷന്‍ നിരക്കില്‍ വര്‍ദ്ധനവെന്ന് അധികൃതര്‍
author img

By

Published : Apr 6, 2020, 1:16 PM IST

കീവ്: ഉക്രെയ്‌നില്‍ ചെര്‍ണോബില്‍ ആണവ ദുരന്തം നടന്ന പ്രദേശത്തിനടുത്ത് ആളൊഴിഞ്ഞ വനത്തില്‍ വന്‍ കാട്ടുതീ പടര്‍ന്നു. നിയന്ത്രിത മേഖലയിലുണ്ടായ കാട്ടുതീയുടെ ഫലമായി റേഡിയേഷന്‍റെ അളവില്‍ വര്‍ദ്ധവുണ്ടായതായാണ് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ നിന്നും പതിൻ മടങ്ങ് വര്‍ദ്ധനവാണ് പ്രദേശത്ത് റേഡിയേഷന്‍ നിരക്കിലുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

250 ഏക്കര്‍ വനപ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. രണ്ട് വിമാനങ്ങള്‍, ഒരു ഹെലികോപ്ടര്‍, 100 ലേറെ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചെര്‍ണോബില്‍ പവര്‍ പ്ലാന്‍റിനടുത്തുള്ള വനത്തില്‍ ശനിയാ‌ഴ്‌ച തുടങ്ങിയ കാട്ടുതീ ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണമായും അണച്ചു. 1986ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തം ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്‍റില്‍ അരങ്ങേറിയത്. ഇപ്പോള്‍ പവര്‍പ്ലാന്‍റിന്‍റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.