ലണ്ടൻ: കൊവിഡ് വാക്സിനേഷനുകളെടുക്കാൻ മുതിർന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ ബ്രിട്ടീഷ് സർക്കാരുമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചു. ടിൻഡർ, മാച്ച്, ഹിഞ്ച് എന്നിവയുൾപ്പെടെയുള്ള ഡേറ്റിംഗ് ബ്രാൻഡുകൾ അവരുടെ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും കൊവിഡ് വാക്‌സിനെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുമെന്ന് അറിയിച്ചു.
ALSO READ: കേന്ദ്രസര്‍ക്കാറിന് വഴങ്ങി ട്വിറ്റര്‍
നിലവിൽ ബ്രിട്ടനിലെ പത്ത് ദശലക്ഷം ആളുകളാണ് ഡേറ്റിംഗ് അപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കുന്നതെന്ന് ഓൺലൈൻ ഡേറ്റിംഗ് സിഇഒ ജോർജ് കിഡ് അറിയിച്ചു. 40.3 മില്യൺ ആൾക്കാരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.