ലണ്ടന്‍: തെറ്റായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സമൂഹമാധ്യമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പുതിയ കമ്മീഷനെ നിയമിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് സാംസ്കാരിക - മാധ്യമ വകുപ്പ് സെക്രട്ടറി നിക്കി മോർഗന്‍ അറിയിച്ചു. തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതിയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനെ നിയമിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ നിയമസംവിധാനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ടെലിവിഷനുകളും, റേഡിയോകളും 2002 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങളും നിരീക്ഷിക്കാനൊരുങ്ങുന്നത്.
സമൂഹമാധ്യമങ്ങള്‍ നീരീക്ഷിക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍ - ബോറിസ് ജോണ്‍സണ്‍
തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പദ്ധതിയിയുണ്ട്.
![സമൂഹമാധ്യമങ്ങള്‍ നീരീക്ഷിക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍ Office of Communications Nicky Morgan on internet watchdog First internet watchdog ബ്രിട്ടീഷ് സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ ബോറിസ് ജോണ്‍സണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6052564-1013-6052564-1581531656568.jpg?imwidth=3840)