ന്യൂയോര്‍ക്ക്: ഇറാനുമായി പുതിയ ആണവ കരാറില്‍ ഒപ്പിടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. 2015ലെ ആണവ കരാര്‍ മോശമാണെന്ന ട്രംപിന്‍റെ പ്രസ്താവനയെ പിന്തുണക്കുകയും. പുതിയ കരാറിനുള്ള സമയം അതിക്രമിച്ചെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ളിയില്‍ വച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായും ഇറാനിയന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുമായും ജോണ്‍സണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇറാന്‍ ആണവ കരാറില്‍ നിന്നും യുഎസ് പിന്മാറിയത്. നിലവിലെ കരാറുമായി പൊരുത്തപ്പെടുന്നതിന് മുമ്പ് പുതിയ കരാർ ഉണ്ടാവില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു . യുഎസ് ഉപരോധം നീക്കുന്നതുവരെ ചർച്ചകൾക്ക് തയ്യാറല്ലെന്നും ഇറാന്‍ ആവർത്തിച്ചു.
ഇറാനുമായി പുതിയ ആണവ കരാര്‍ വേണമെന്ന് ബോറിസ് ജോണ്‍സന്‍ - uk pm calls for new nuclear deal with iran
പഴയ ആണവകരാര്‍ വികലമാണെന്ന ട്രംപിന്‍റെ പ്രസ്താവനയെ പിന്തുണച്ച് ബോറിസ് ജോണ്‍സന്‍

Conclusion: