ETV Bharat / international

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വെട്ടിക്കുറച്ചു - കൊവിഡ് സാഹചര്യം

കൊവിഡ് അതിവ്യാപന സാഹചര്യം പരിഗണിച്ചാണ് നടപടി.

uk pm boris johnson shorten india visit due to covid situation uk pm boris johnson uk pm boris johnson india visit ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിക്കുറച്ചു കൊവിഡ് കണക്ക് വാര്‍ത്ത കൊവിഡ് സാഹചര്യം british prime minister boris johnson
http://10.10.50.85//kerala/14-April-2021/boris-johnson_1404newsroom_1618410379_352.jpg
author img

By

Published : Apr 14, 2021, 8:31 PM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ഇന്ത്യ സന്ദര്‍ശന ദിവസങ്ങള്‍ വെട്ടിക്കുറച്ചു. രാജ്യത്തെ കൊവിഡ് അതിവ്യാപന സാഹചര്യം പരിഗണിച്ചാണ് നടപടി. ഇന്ത്യന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെന്ന് ബോറിസിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യന്‍ സര്‍ക്കാരിലെയും വ്യവസായ രംഗത്തെയും ഉന്നതരുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ജനുവരിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നു. ബ്രിട്ടണില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ബ്രിട്ടണില്‍ വച്ച് നടക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകാഥിതിയായി പങ്കെടുക്കും. ഈ വര്‍ഷത്തെ കാലാവസ്ഥാ ഉച്ചകോടിയും ബ്രിട്ടണില്‍ വച്ചാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.