ലണ്ടൻ : കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ലാംഡ' ഡെൽറ്റയെക്കാൾ അപകടകരമെന്ന് യുകെ ആരോഗ്യമന്ത്രാലയം. നാല് ആഴ്‌ചകളിലായി യുകെ അടക്കം 30ലധികം രാജ്യങ്ങളിൽ ലാംഡയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ലാംഡ വകഭേദത്തിന്‍റെ ആറ് കേസുകളാണ് ഇതുവരെ യുകെയിൽ സ്ഥിരീകരിച്ചത്. ഡെൽറ്റയേക്കാൾ മാരകമായതിനാൽ തന്നെ ഗവേഷകരും ആരോഗ്യവിദഗ്‌ധരും ആശങ്കയിലാണ്.
READ MORE: ഡെൽറ്റയ്‌ക്ക് പിന്നാലെ ലാംഡ : വാക്‌സിനില്‍ ആശങ്ക അറിയിച്ച് ഡബ്ല്യുഎച്ച്ഒ
പെറുവിലാണ് ഈ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. മെയ്, ജൂൺ മാസങ്ങളിലായി പെറുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 82 ശതമാനവും ലാംഡയാണ്. കൂടാതെ ജൂൺ 30ന് മാത്രം ലാറ്റിൻ അമേരിക്കയിലും കരീബിയനിലുമായി എട്ട് രാജ്യങ്ങളിലാണ് ഇത് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദം ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ ലാംഡയുടെ സ്ഥിരീകരണം.