ETV Bharat / international

ഫൈസര്‍ കൊവിഡ് വാക്‌സിന് ബ്രിട്ടണിൽ ഉപയോഗത്തിന് അനുമതി

അടുത്ത ആഴ്‌ച മുതൽ ബ്രിട്ടണിൽ വാക്‌സിനേഷൻ ആരംഭിക്കും. ലോകത്ത് പരീക്ഷണം പൂര്‍ത്തിയാക്കിയ ആദ്യ കൊവിഡ് വാക്‌സിനാണിത്

UK authorises Pfizer-BioNTech COVID vaccine  UK authorises Pfizer-BioNTech  Pfizer COVID vaccine  ഫൈസര്‍ കൊവിഡ് വാക്‌സിൻ  കൊവിഡ് വാക്‌സിന് ബ്രിട്ടണിൽ വിതരണ അനുമതി  ബ്രിട്ടണിൽ വാക്‌സിൻ വിതരണം
ഫൈസര്‍ കൊവിഡ് വാക്‌സിന് ബ്രിട്ടണിൽ ഉപയോഗത്തിന് അനുമതി
author img

By

Published : Dec 2, 2020, 3:24 PM IST

ലണ്ടൻ: ഫൈസര്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. അടുത്ത ആഴ്‌ച മുതൽ ബ്രിട്ടണിൽ വാക്‌സിനേഷൻ ആരംഭിക്കും. ലോകത്ത് പരീക്ഷണം പൂര്‍ത്തിയാക്കിയ ആദ്യ കൊവിഡ് വാക്‌സിനാണിത്. മുന്‍ഗണന പട്ടികയിലുള്ളവരിലാണ് വാക്‌സിൻ ആദ്യം പരിശോധന നടത്തുക. മരുന്നിന്‍റെ അളവ് കുറവാണെന്നും, അടുത്ത വർഷം തുടക്കത്തിൽ കൂടുതൽ ഉൽപാദിപ്പിക്കുമെന്നും ഫൈസര്‍ അറിയിച്ചു.

ലോകമെമ്പാടും ഉയർന്ന നിലവാരമുള്ള വാക്‌സിൻ സുരക്ഷിതമായി വിതരണം ചെയ്യുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഫൈസർ സിഇഒ ആൽബർട്ട് ബർല പറഞ്ഞു. 2020ന്‍റെ അവസാനിക്കുന്നതോടെ എത്രപേർക്ക് വാക്‌സിൻ എത്തിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. വിതരണ വെല്ലുവിളികൾ മാത്രമല്ല, വാക്‌സിൻ തീവ്രമായ തണുപ്പിൽ സൂക്ഷിക്കണം.

മുൻ‌നിര ആരോഗ്യ പ്രവർത്തകരും നഴ്‌സിങ് ഹോം ജീവനക്കാർക്കും ആദ്യം വാക്‌സിനേഷൻ എടുക്കുമെന്ന് യു‌കെ സർക്കാർ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫൈസറും അതിന്‍റെ ജർമൻ പങ്കാളിയായ ബയോടെക്കും നിർമിച്ച വാക്‌സിൻ പതിനായിരക്കണക്കിന് ആളുകളിൽ പരീക്ഷിച്ചു കഴിഞ്ഞു. വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നും പ്രായമായവരെ പോലും കൊവിഡ് മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുന്നതാണെന്നും ഫൈസർ അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.