ETV Bharat / international

ആഗോളതലത്തിൽ 100 ദശലക്ഷം വാക്‌സിനുകൾ വിതരണം ചെയ്യുമെന്ന്‌ ബോറിസ്‌ ജോൺസൺ

വെള്ളിയാഴ്ച കോൺ‌വാളിൽ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയാണ് ബോറിസ്‌ ജോൺസന്‍റെ പ്രഖ്യാപനം

100 ദശലക്ഷം വാക്‌സിനുകൾ  ബോറിസ്‌ ജോൺസൺ  ജി 7 ഉച്ചകോടി  UK announces  100 million surplus COVID-19 vaccine  COVID-19 vaccine
100 ദശലക്ഷം വാക്‌സിനുകൾ ആഗോളതലത്തിൽ വിതരണം ചെയ്യുമെന്ന്‌ ബോറിസ്‌ ജോൺസൺ
author img

By

Published : Jun 11, 2021, 6:42 AM IST

ലണ്ടൻ: 100 ദശലക്ഷം മിച്ചം വന്ന കൊറോണ വൈറസ് വാക്സിനുകൾ അടുത്ത വർഷത്തിനുള്ളിൽ ലോകത്തിന് സംഭാവന ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വെള്ളിയാഴ്ച കോൺ‌വാളിൽ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയാണ് ബോറിസ്‌ ജോൺസന്‍റെ പ്രഖ്യാപനം.

യുകെയുടെ വാക്‌സിനുകൾ ഫലം കണ്ട സാഹചര്യത്തിലാണ്‌ മിച്ചം വന്ന വാക്‌സിനുകൾ ആഗോളതലത്തിൽ വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന്‌ അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് വാക്സിനുകളുടെ ആഗോള വിതരണം വർധിപ്പിക്കുന്നതിൽ അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും കൂടുതൽ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവയ്പ്പ്; കുട്ടിയടക്കം 3 പേർ കൊല്ലപ്പെട്ടു

കൊവിഡ് ഏറ്റവും ബാധിച്ച 92 ദുർബല രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ 80 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ യുകെയുടെ പ്രഖ്യാപനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.