ബെർലിന്‍: പടിഞ്ഞാറൻ ജർമ്മനിയിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പൊലീസ്.ബീലിഫെൽഡ് നഗരത്തിനടുത്ത് എസ്‌പെൽകാമ്പിലാണ് സംഭവം.
വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെയും മധ്യവയസ്കന്‍റെയും മൃതദേഹങ്ങൾ പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് അമ്പത്തിരണ്ട്കാരനായ പ്രതിയെ സമീപത്തെ ലാവെൽസ്ലോയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
Also read: ആഫ്രിക്കയിൽ വാക്സിന്‍ സ്വീകരിച്ചവർ ഒരു ശതമാനത്തിൽ താഴെ മാത്രം: ലോകാരോഗ്യ സംഘടന