ബെര്‍ലിന്‍: ജർമ്മനിയിലെ ഹാലെയിലുണ്ടായ വെടിവെപ്പില്‍ ഗൺമാൻ അറസ്റ്റിലായി. ജര്‍മ്മന്‍ പൗരനായ 27 വയസ്സുകാരനാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ടൗണിലെ സിനഗോഗിന് സമീപത്താണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ ഒരാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, വെടിവെപ്പിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ ആമസോണിന്‍റെ ട്വീച്ച് സര്‍വീസിലൂടെ ഗണ്‍മാന്‍ പുറത്ത് വിട്ടിരുന്നു. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഹാലെയിലെ റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്.