വാഷിങ്ടണ്‍: യുക്രൈനിലെ മരിയാപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ സംബന്ധിച്ചുള്ള ലണ്ടനിലെ റഷ്യന്‍ എംബസിയുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്‌തു. ബോംബാക്രമണം നടന്നതായി യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ചയാണ്.
ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈനിയന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ യുക്രൈനിയന്‍ അധികൃതരുടെ വാദം നിഷേധിച്ചുകൊണ്ടാണ് റഷ്യന്‍ എംബസി ട്വീറ്റു ചെയ്‌തത്.
കമ്പനിയുടെ ചട്ടങ്ങള്‍ക്ക് എതിരായതുകൊണ്ടാണ് റഷ്യന്‍ എംബസിയുടെ ട്വീറ്റുകള്‍ നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ പറഞ്ഞു. അക്രമസംഭവങ്ങള്‍ നിഷേധിക്കുക, ആക്രമണത്തിനിരയായവരെ അവഹേളിക്കുക തുടങ്ങിയവ ട്വിറ്റര്‍ വിലക്കുന്നുണ്ട്.
ALSO READ: റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചേക്കാം; മുന്നറിയിപ്പുമായി അമേരിക്ക