ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച നാളെ. ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടണില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഇവരുടെ കൂടിക്കാഴ്ച്ച.
എന്നാല്‍ ബ്രെക്സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന് നേരത്തെ വ്യക്തമാക്കിയിരുന്നു.ബ്രെക്സിറ്റിലെ ആദ്യത്തെ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് വൻ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിർത്തി സംബന്ധിച്ച ആദ്യ കരാർ ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്സിറ്റിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നുമാണ് യൂറോപ്യന്‍ യൂണിയൻ അറിയിച്ചിരുന്നത്.